
മസ്കറ്റ്: ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്നു. ഒമാൻ വാർത്താ വിതരണ മന്ത്രാലയവും, ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും സംയുക്തമായിട്ടാണ് 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നത് .
സാഹിത്യം, ബൗദ്ധികം, കല, ശാസ്ത്രം, ചരിത്രം എന്നീ വിഭാഗങ്ങളിലെ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ മേളയിലെ ഒമാന്‍റെ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. 'തുടക്കം ഒരു പുസ്തകം' എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രമേയം. 112 രാജ്യങ്ങളിലെ 2,522 പ്രസാധകരും പ്രദര്‍ശകരും ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഷാർജ പുസ്തകമേള നവംബർ പതിനേഴിന് അവസാനിക്കും.
Read Also - നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് 81 ലക്ഷത്തിന്‍റെ ആഢംബര കാര്‍; മകൾക്ക് നല്‍കുമെന്ന് നാസർ, ഇത് ആദ്യ വിജയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ