
മസ്കറ്റ്: ഒമാന്‍റെ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിജയകരമായി വിക്ഷേപിച്ചു. റോക്കറ്റ് വിക്ഷേപണത്തോടെ ഒമാന്‍ ബഹിരാകാശ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
ഗതാഗത, ആശയവിനിമയ, സാങ്കേതിക വിദ്യ മന്ത്രാലയവുമായി സഹകരിച്ച് നാഷണല്‍ സ്പേസ് സര്‍വീസ് കമ്പനി (നാസ്കോം) ആണ് വിക്ഷേപണം നടത്തിയത്. ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സില്‍ നിന്ന് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.05നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
ബുധനാഴ്ചയാണ് റോക്കറ്റ് വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മോശം കാലാവസ്ഥയെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലോഞ്ചിങ്ങിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1530 മീറ്റർ വേഗത്തിൽ ഉയരാനാകും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ഒമാനി സ്‌പേസ് കമ്പനിയായ നാഷനൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്കോം) ആണ് ഇത്തലാക്ക് സ്‌പേസ് പോർട്ടിന് നേതൃത്വം നൽകിയത്. മിന മേഖലയിലെ ആദ്യ സ്‌പേസ് പോർട്ടാണിത്.
(പ്രതീകാത്മക ചിത്രം)
Read Also - 1900കളില്‍ അപ്രത്യക്ഷമായി; ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട് വീണ്ടും മണലാരണ്യങ്ങളിലേക്ക് തിരികെയെത്തി ഓണഗര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ