ഉംറ തീർഥാടനത്തിനിടെ വാഹനാപകടം; ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരിച്ചു

Published : Sep 25, 2026, 10:37 AM IST
road accident

Synopsis

ഉംറ തീർഥാടനത്തിനിടെ വാഹനാപകടം. ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടത്തിനിടയിൽ മറിഞ്ഞ കാറിെൻറ വിൻഡോയിലൂടെ പുറത്തേക്ക് തെറിച്ചുവീണായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. ഉടൻ തന്നെ മരിക്കുകയും ചെയ്തു.

റിയാദ്: ഉംറ നിർവഹിക്കാൻ ജുബൈലിൽ നിന്ന് മദീന വഴി യാത്ര ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ട് പെൺകുട്ടി മരിച്ചു. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ഹാദിയ മുഖ്താർ ആണ് മരിച്ചത്. മുഖ്താർ മുഹമ്മദ് ആണ് പിതാവ്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടത്തിനിടയിൽ മറിഞ്ഞ കാറിെൻറ വിൻഡോയിലൂടെ പുറത്തേക്ക് തെറിച്ചുവീണായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. ഉടൻ തന്നെ മരിക്കുകയും ചെയ്തു. ബുറൈദയിൽ നിന്ന് മദീനയിലേക്കുള്ള വഴിയിൽ അർ റബുഅയിലെ ഉഖ്‌ലത്ത് അൽ സുഗൂർ ആശുപത്രിയിലാണ് ഹാദിയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മൃതദേശം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി ആന്ധ്രപ്രദേശ്, തെലങ്കാന കൂട്ടായ്മകൾ നേതൃത്വം നൽകി വരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ചികിത്സാ പിഴവ്; ഡോക്ടർക്കെതിരെ കർശന നടപടി, 7,000 ദിനാർ പിഴയും മൂന്ന് മാസത്തെ സസ്‌പെൻഷനും
കുവൈത്തിൽ ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി