
മസ്‌കറ്റ്: ഒമാനില്‍ വന്‍ മദ്യശേഖരവുമായി വിദേശി പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് വന്‍ മദ്യശേഖരവുമായെത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഏഷ്യക്കാരനാണ് പിടിയിലായത്. കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ മദ്യം സൂക്ഷിച്ചത്. അറസ്റ്റിലായ ആള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
അതേസമയം കുവൈത്തില്‍ മദ്യ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച പ്രവാസി അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനാണ് പിടിയിലായത്. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഒമാനില്‍ കാരവാനില്‍ തീപിടിത്തം
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമം; വിദേശികള്‍ അറസ്റ്റില്‍
ഒമാനിലേക്ക് സമുദ്ര മാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരു സംഘം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. പിടിയിലായവര്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്.
പ്രവാസി നിയമലംഘകര്‍ക്കായി റെയ്‍ഡുകള്‍ തുടരുന്നു; സ്‍ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അറസ്റ്റില്‍
രാജ്യത്തേക്ക് നുഴഞ്ഞുകയാറാന്‍ ശ്രമിച്ച ഏഷ്യക്കാരുടെ ഒരു സംഘത്തെ ഒമാന്റെ സമുദ്ര അതിര്‍ത്തിക്കുള്ളില്‍ വെച്ച് കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങള്‍ അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന വിശദീകരിക്കുന്നത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പിലുണ്ട്. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യത്തു നിന്നുള്ളവരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam