മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ കാരവാനിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മസ്‌കറ്റ്: ഒമാനില്‍ കാരവാനിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിയന്ത്രണവിധേയമാക്കി. സീബ് വിലായത്തിലെ ഒരു കാരവാനിലാണ് തീപിടിത്തമുണ്ടായത്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ കാരവാനിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികളെ താമസിപ്പിച്ച വീട്ടില്‍ റെയ്ഡ്; നിയമലംഘനമെന്ന് അധികൃതര്‍
ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാനൊരുങ്ങിയ വിദേശികള്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്.
വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍; നടപടിയെടുത്ത് അധികൃതര്‍
രാജ്യത്തേക്ക് നുഴഞ്ഞുകയാറാന്‍ ശ്രമിച്ച ഏഷ്യക്കാരുടെ ഒരു സംഘത്തെ ഒമാന്റെ സമുദ്ര അതിര്‍ത്തിക്കുള്ളില്‍ വെച്ച് കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങള്‍ അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന വിശദീകരിക്കുന്നത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പിലുണ്ട്. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യത്തു നിന്നുള്ളവരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
