Covid - 19 : സൗദി അറേബ്യയിൽ ഇന്ന് ഒരു കൊവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്ക്

By Web TeamFirst Published Nov 24, 2021, 11:30 PM IST
Highlights

സൗദി അറേബ്യയിൽ ഇന്ന് 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 30 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് കാരണമായാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‍തു.

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. 34 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 30 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,590 ഉം രോഗമുക്തരുടെ എണ്ണം 538,702 ഉം ആയി. ഒരു മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 8,828 ആയി. 

2,060 കൊവിഡ് രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 47 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജീസാൻ - 14, അൽഖോബാർ - 8, മഹായിൽ - 3, അൽ മഖ്‌വ - 3, ബത്ത - 2, മറ്റ് 4 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 47,177,740 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,543,166 ആദ്യ ഡോസും 22,296,908 രണ്ടാം ഡോസും 337,666 ബൂസ്റ്റർ ഡോസുമാണ്. 

click me!