സൗദി അറേബ്യയില്‍ പാലത്തിൽ നിന്ന് ബസ് താഴെ വീണു ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Published : Apr 16, 2023, 06:35 PM IST
സൗദി അറേബ്യയില്‍ പാലത്തിൽ നിന്ന് ബസ് താഴെ വീണു ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Synopsis

മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദില്‍ പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം. റിയാദിലെ ഒരു പാലത്തിന് മകളിൽ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 

മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും സിവിൽ ഡിഫൻസ് പറഞ്ഞു.

Read also: നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍

വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: കഴിഞ്ഞ ദിവസം സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്ത്-ബിഷ റോഡിൽ ഖൈബര്‍ ജനൂബിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ ചേര്‍ത്തല സ്വദേശി തറയില്‍ അബ്ദുല്‍ സലാമിന്റെ (56) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്ച ഖമീസ് മുശൈത്തിലെ തഹ്ലിയ ഡിസ്ട്രിക്ടിലെ സല്‍മാന്‍ മസ്ജിദില്‍ ജുമുഅ നമസ്ക്കാരത്തിന് ശേഷം ജനാസ നമസ്കാരം നടത്തി മഹാല റോഡിലുള്ള കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി. 
ചൊവ്വാഴ്ച ജോലി ആവശ്യാര്‍ത്ഥം ഖമീസില്‍ നിന്ന് ബിഷയിലേക്കുള്ള യാത്രയില്‍ ഇദ്ദേഹത്തിന്റെ കാറിൽ ഖൈബര്‍ ജനൂബില്‍ വെച്ച്, സ്വദേശി പൗരൻ ഓടിച്ച എതിര്‍ ദിശയില്‍നിന്ന് വന്ന പിക്കപ്പ് ഇടിച്ചായിരുന്നു അപകടം. അബ്ദുൽ സലാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്‍മാനായിരുന്നു. രണ്ട് മക്കളുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം