ദുബായിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന റിജേഷിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിക്ക് ആത്മാർത്ഥതയുള്ള ഒരു സഹയാത്രികനെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ദുബൈ: ദുബൈ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനം അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ദുബായിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന റിജേഷിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിക്ക് ആത്മാർത്ഥതയുള്ള ഒരു സഹയാത്രികനെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ദുബായിൽ താമസ സ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ സജീവ കോൺഗ്രസ് പ്രവർത്തകൻ വേങ്ങര സ്വദേശി കോളങ്ങാടൻ റിജേഷിനും ഭാര്യ ജിഷിക്കും ആദരാഞ്ജലികൾ.
ദുബായിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന റിജേഷിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിക്ക് ആത്മാർത്ഥതയുള്ള ഒരു സഹയാത്രികനെയാണ് നഷ്ടമായിരിക്കുന്നത്. പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവർ യാത്രയാകുന്നത് എന്നതും മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്ന കാര്യമാണ്.
ഇരുവരുടെയും കുടുംബത്തിനും,സുഹൃത്തുക്കൾക്കും, ജിഷിയുടെ വിദ്യാർഥികൾക്കും ഈ വലിയ ദുഃഖം താങ്ങാനുള്ള കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദുബൈയിലെ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു; മലയാളി ദമ്പതികളടക്കം നാല് ഇന്ത്യക്കാര്‍
ദുബൈ: ദുബൈയിലെ ദേരയില്‍ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാന്‍ പൗരന്മാരെയും, മൂന്ന് പാകിസ്ഥാന്‍ പൗരന്മാരെയും ഒരു കാമറൂണ്‍ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ഇതിനോടകം തിരിച്ചറിഞ്ഞവരുടെ തുടര്‍ നടപടികളും പുരോഗമിക്കുകയാണ്.
മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെ ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്.
രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്‍പത് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തു. മരിച്ച റിജേഷ് ദുബൈയില്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസന്റ് സ്‍കൂള്‍ അധ്യാപികയും. മൃതദേഹങ്ങള്‍ നിലവില്‍ ദുബൈ പൊലീസ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്
