
കുവൈത്ത് സിറ്റി: കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ പതിനൊന്നാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. അപ്പാര്‍ട്ട്മെന്റില്‍ പുക നിറഞ്ഞത് കാരണം ശ്വാസം തടസം നേരിട്ടാണ് കുവൈത്ത് സ്വദേശി മരിച്ചതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
കുവൈത്ത് അഗ്നിശമന സേന ജനറല്‍ ഡയറക്ടറേറ്റിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സാല്‍മിയയില്‍ നിന്നും ഹവല്ലിയില്‍ നിന്നും രണ്ട് അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി. കെട്ടിടത്തില്‍ തീപിടുത്തമുണ്ടായ ഏഴാം നിലയില്‍ പൂര്‍ണമായും പുക നിറഞ്ഞ സ്ഥിതിയിലായിരുന്നു. മുന്‍കരുതലെന്ന നിലയില്‍ കെട്ടിടത്തിലെ എല്ലാവരെയും ഒഴിപ്പിച്ചു. തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ മറ്റൊരു കുവൈത്ത് സ്വദേശിയുടെ നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ മാനേജ്‍മെന്റ് ടീം അന്വേഷണം തുടങ്ങി.
Read also: പരിശോധനകള്‍ ശക്തമായി തുടരുന്നു; 10 മാസത്തിനിടെ അറസ്റ്റിലായത് 2,883 പ്രവാസികള്‍
യുഎഇയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം, വന്‍ നാശനഷ്ടം
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് റാസല്‍ഖൈമയിലെ അല്‍ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തമുണ്ടായ വിവരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ പടരുന്നത് തടയുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലത്ത് തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെങ്കിലും അതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More - പാര്‍ക്കിലെ ഊഞ്ഞാല്‍ പൊട്ടിവീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഒന്നര കോടി നഷ്ടപരിഹാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ