Asianet News MalayalamAsianet News Malayalam

പരിശോധനകള്‍ ശക്തമായി തുടരുന്നു; 10 മാസത്തിനിടെ അറസ്റ്റിലായത് 2,883 പ്രവാസികള്‍

റെസിഡൻസി കാലാവധി അവസാനിച്ചവരോ സ്പോണ്‍സര്‍മാര്‍ക്ക് വേണ്ടി അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്തവരോ സിവിൽ കാർഡ് ഇല്ലാത്തവരോ ആണ് പിടിയിലായത്.

kuwait authorities arrested 2,883 residence and labor law violators in 10 months
Author
First Published Nov 20, 2022, 7:53 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. 2,883 താമസ, തൊഴില്‍ നിയമലംഘകരാണ് ഈ വര്‍ഷം 10 മാസത്തിനിടെ അറസ്റ്റിലായതെന്ന് മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ. മുബാറക് അൽ അസ്മി പറഞ്ഞു.

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ മാൻപവർ അതോറിറ്റിയുടെ പരിശോധന വിഭാഗം 225 ഫീൽ‌ഡ് വിസിറ്റുകൾ നടത്തിയതായാണ് കണക്കുകൾ. റെസിഡൻസി കാലാവധി അവസാനിച്ചവരോ സ്പോണ്‍സര്‍മാര്‍ക്ക് വേണ്ടി അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്തവരോ സിവിൽ കാർഡ് ഇല്ലാത്തവരോ ആണ് പിടിയിലായത്. പിടിയിലായവരില്‍ 1,605 പേര്‍ താമസവിസ നിയമലംഘകരാണ്. 1,224 പേര്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്ത  ഗാര്‍ഹിക തൊഴിലാളികളാണ്. തൊഴിലാളികളും ഉൾപ്പെടുന്നു.  

Read More -  കുവൈത്തില്‍ നടുറോഡിലിട്ട് പൊലീസുകാരനെ മര്‍ദിച്ചു; ആറ് യുവാക്കള്‍ അറസ്റ്റില്‍

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം സുലൈബിയയിലെ ഫാം ഏരിയകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 142 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 കുവൈത്തിലെ മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. മറ്റ് വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Read More - വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകന് കുത്തേറ്റു

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെവെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയുമാണ് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios