Latest Videos

കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

By Web TeamFirst Published Apr 8, 2024, 1:45 PM IST
Highlights

അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ കിം​ഗ് ഫഹദ് റോഡിൽ സെമി ലോറിയും സാൻ‍ഡ് ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ  വൈദ്യസഹായവും നൽകി. കൂടുതൽ അന്വേഷണത്തിനായി അപകടസ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് വിട്ടുനൽകി. 

Read Also -  അപകട വിവരം ആരും അറിഞ്ഞില്ല, ആശുപത്രിയിലെത്തിക്കാൻ വൈകി; മലയാളി കുടുംബം അപകടത്തിൽപ്പെട്ടത് യാത്രക്കിടെ

ചികിത്സയിൽ കഴിയവേ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി ജർമൻ ആശുപത്രിയിൽ കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ് മരിച്ചത്. 

ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ്‌ റയ്യാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

click me!