Asianet News MalayalamAsianet News Malayalam

അപകട വിവരം ആരും അറിഞ്ഞില്ല, ആശുപത്രിയിലെത്തിക്കാൻ വൈകി; മലയാളി കുടുംബം അപകടത്തിൽപ്പെട്ടത് യാത്രക്കിടെ

സൗദിയിൽ നിന്ന് റോഡ് മാർഗ്ഗം സലാലയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകട വിവരം ആരും അറിയാത്തതിനാൽ വൈകിയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

man from malayali family died in a car accident in oman
Author
First Published Apr 7, 2024, 6:36 PM IST

റിയാദ്: സൗദിയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രക്കിടെ മലയാളി കുടുംബം അപകടത്തിൽ പെട്ടു ഒരാൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസ് (ജോയി-55) ആണ് മരിച്ചത്. കുടുംബ സമേതം സൗദി അറേബ്യയിൽ നിന്നും റോഡ് മാർഗം സലാലയിലേക്ക് യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. 

ശനിയാഴ്ച രാത്രിയോടെ ഹൈമക്കടുത്ത് കർണാലത്തിലായിരുന്നു അപകടം. ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദിയിൽ നിന്ന് റോഡ് മാർഗ്ഗം സലാലയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകട വിവരം ആരും അറിയാത്തതിനാൽ വൈകിയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Read Also - പ്രവാസി മലയാളികൾക്ക് സന്തോഷം; പുതിയ സര്‍വീസുകൾ ഉടൻ, ചില സെക്ടറിൽ സര്‍വീസുകൾ കൂട്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്‍റെയും (ഫെയ്ത്ത് സൗണ്ട് ) കുഞ്ഞു മറിയാമ്മയുടെയും മകനാണ്. ദി പെന്തെക്കൊസ്ത് മിഷൻ സൗദി അറേബ്യ ഖഫ്ജി സഭാംഗമായ കോശി ഖഫ്ജിയിലെ സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. കൊവിഡ് ലോക്ഡൗൺ സമയത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസി സമൂഹത്തിന് സൗദി ഖഫ്ജി നോർക്കയൊടൊപ്പം നിരവധി ആളുകളെ സഹായിക്കാൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേംഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios