
മസ്‍കത്ത്: ഒമാനിലെ ബുറേമി ഗവര്‍ണറേറ്റിൽ (Al Buraimi, Oman) വീടിന് തീപ്പിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബുറേമി വിലയത്തിലെ തെക്കൻ ഒഖ്ദ (Southern Oqdah) പ്രദേശത്തായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് (Civil Defence and Ambulance Authority) അധികൃതര്‍ അറിയിച്ചു. വിവരം ലഭിച്ചതനുസരിച്ച് ബുറേമി ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കുകയും അപകടത്തില്‍പ്പെട്ടയാളിന് വൈദ്യസഹായം നല്‍കുകയും ചെയ്തു. ഇയാളെ പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam