
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ഗാനം പുനഃക്രമീകരിക്കാനൊരുങ്ങുന്നു. ലോകപ്രശസ്ത സംഗീതജ്ഞനും ഓസ്കാര്‍ പുരസ്കാര ജേതാവുമായ ഹാന്‍സ് സിമ്മറുമായി സൗദി ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍കി അല്‍ അൽശൈഖ് ചര്‍ച്ചകൾ നടത്തി. ദേശീയ ഗാനം പുന:ക്രമീകരിക്കുന്നതടക്കം രാജ്യത്തിന്റെ സാംസ്‌കാരിക മുഖം സമ്പന്നമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികളെക്കുറിച്ചും സിമ്മറുമായി ചര്‍ച്ച ചെയ്തുവെന്നും തുര്‍കി അല്‍ അൽശൈഖ് വെളിപ്പെടുത്തി.
Read Also - പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, വരുന്നൂ പുതിയ വിമാന സർവീസ്; 2 നഗരങ്ങളിലേക്ക് എമിറേറ്റ്സ് എ350 പറക്കും
പുതുമയാര്‍ന്ന വ്യാഖാനം നല്‍കി ദേശീയ ഗാനം കൂടുതല്‍ ആകര്‍ഷണീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ താളവും ഈണവും നല്‍കിയാണ് ദേശീയ ഗാനം കൂടുതല്‍ മനോഹരമാക്കുന്നത്. ഇനി വരും വര്‍ഷങ്ങളില്‍ റിയാദ് സീസണിന്റെ ഭാഗമായി സംഗീത വിരുന്നൊരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ