നിയമലംഘനം; സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ പിടിയിലായത് 60 ലക്ഷത്തിലേറെ വിദേശികള്‍

Published : Aug 13, 2022, 11:34 PM ISTUpdated : Aug 14, 2022, 04:04 PM IST
നിയമലംഘനം; സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ പിടിയിലായത് 60 ലക്ഷത്തിലേറെ വിദേശികള്‍

Synopsis

അറസ്റ്റിലായവരില്‍ 47 ലക്ഷം പേര്‍ സൗദി താമസനിയമം ലംഘിച്ചവരാണ്. 823,715 പേര്‍ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 895,448 പേരും അറസ്റ്റിലായി.

റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം വിദേശികള്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായതെന്ന് പ്രാദേശിക ദിനപ്പത്രമായ 'ഒകാസി'നെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

അറസ്റ്റിലായവരില്‍ 47 ലക്ഷം പേര്‍ സൗദി താമസനിയമം ലംഘിച്ചവരാണ്. 823,715 പേര്‍ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 895,448 പേരും അറസ്റ്റിലായി. 'എ നേഷന്‍ വിതൗട്ട് എ വയലേറ്റര്‍' (നിയമലംഘകരില്ലാത്ത രാജ്യം) എന്ന രാജ്യവ്യാപകമായ സര്‍ക്കാര്‍ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 781,186 നിയമലംഘകരാണ് പിടിയിലായത്. അഞ്ച് വര്‍ഷം മുമ്പ് ക്യാമ്പയിന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ 21 ലക്ഷം നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷം  560,104 പേരെയാണ് നാടുകടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 14,509 പേര്‍

സൗദിയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ്  

റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനഃരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും ഇന്തോനേഷ്യയും തമ്മില്‍ കരാർ ഒപ്പിട്ടു. സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല നാസ്വിർ അബുസനീനും ഇന്തോനേഷ്യൻ മാനവ വിഭവശേഷി മന്ത്രി ഈദാ ഫൗസിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. 

അനധികൃതമായി നാട്ടിലേക്ക് പണമയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

സൗദിയിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. കരാറില്‍ ഒപ്പിട്ട തീയതി മുതൽ വിവിധ തൊഴിലുകളിൽ ഇന്തോനേഷ്യയിൽ നിന്ന് റിക്രൂട്ട്മെൻറ് പുനഃരാരംഭിക്കാനാണ് ധാരണ. ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രക്രിയകൾ ഏകീകരിക്കാനും റിക്രൂട്ട്മെൻറ് നടപടി സുഗമമാക്കാനും കരാറിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഊർജിത ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്
ക്രൈം ത്രില്ലര്‍ പോലെ, ചികിത്സ ആവശ്യപ്പെട്ടെത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു; ദുരൂഹത, കുവൈത്തിൽ അന്വേഷണം