ഒമ്പത് മാസത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് കാൽ ലക്ഷത്തിലേറെ പ്രവാസികളെ

Published : Oct 07, 2025, 01:36 PM IST
inspections in kuwait

Synopsis

ഒമ്പത് മാസത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് കാൽ ലക്ഷത്തിലേറെ പ്രവാസികളെ. 2025 ജനുവരി 1 മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ നാടുകടത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ 28,984ലേറെ പ്രവാസികളെ നാടുകടത്തി. 2025 ജനുവരി 1 മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ നാടുകടത്തിയത്.

താമസ നിയമം ലംഘിച്ചവർ, ഒളിച്ചോടിയവർ, യാചകർ, ലഹരിമരുന്ന് ഉപയോഗം അല്ലെങ്കിൽ കൈവശം വെച്ചവർ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നിവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. ഈ വിഭാഗത്തിൽപ്പെട്ട പലരെയും അനധികൃത തൊഴിലാളികൾ അല്ലെങ്കിൽ സുരക്ഷാ-സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള വ്യക്തികൾ എന്ന നിലയിലാണ് അധികൃതർ കണക്കാക്കുന്നത്. നാടുകടത്തപ്പെടുന്ന വ്യക്തിക്കോ അവരുടെ സ്പോൺസർക്കോ എയർലൈൻ ടിക്കറ്റ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ, ആഭ്യന്തര മന്ത്രാലയം യാത്രാ ചിലവ് വഹിക്കും. 

ഇതിനായി മന്ത്രാലയവുമായി കരാറിലേർപ്പെട്ട ട്രാവൽ ഏജൻസികൾ ഡിപ്പാർട്ട്‌മെന്‍റിൽ പ്രവർത്തിക്കുന്നുണ്ട്. ടിക്കറ്റിന്‍റെ മൂല്യം, വ്യക്തിയോ കമ്പനിയോ ആകട്ടെ, സ്പോൺസറുടെ പേരിൽ മന്ത്രാലയം സാമ്പത്തിക ക്ലെയിമായി രജിസ്റ്റർ ചെയ്യും. തുക തിരിച്ചടയ്ക്കുന്നത് വരെ സ്പോൺസർക്ക് യാത്രാ വിലക്കോ സാമ്പത്തിക വിലക്കോ ഏർപ്പെടുത്തുകയും ചെയ്യും. നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം