യുഎഇയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം

Published : Oct 29, 2021, 05:08 PM IST
യുഎഇയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം

Synopsis

യാസ് ഐലന്റിന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത അറിയിപ്പില്‍ പറയുന്നു. 

അബുദാബി: അബുദാബിയില്‍ (Abu dhabi) ഓക്സിജന്‍ ടാങ്ക് (Oxygen tank) പൊട്ടിത്തെറിച്ച് അപകടം. വെള്ളിയാഴ്‍ച രാവിലെ യാസ് ഐലന്റിന് (Yas island) സമീപത്തെ ഒരു മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലാണ് (fish farm) അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

യാസ് ഐലന്റിന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത അറിയിപ്പില്‍ പറയുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഫാം നിലനില്‍ക്കുന്ന പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ