
കുവൈത്ത് സിറ്റി: ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ലഭിച്ചവരിൽ കുവൈത്തിൽ നിന്നുള്ള വനിതയും. യോഗ പ്രചാരകയും കുവൈത്തിലെ ആദ്യ അംഗീകൃത യോഗ സ്റ്റുഡിയോ (ദരാത്മ) സ്ഥാപകയുമായ ശൈഖ ശൈഖ അലി അൽ ജാബിർ അൽ സബാഹിനെയാണ് ഇന്ത്യ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്‍റെ അടയാളം കൂടിയായി ഈ പത്മശ്രീ പുരസ്കാര പ്രഖ്യാപനം.
കുവൈത്തിലെ യോഗ വിദ്യാഭ്യാസ രംഗത്തെ മുൻനിരക്കാരിയായ ശൈഖ അൽ ജാബിര്‍ അൽ സബാഹിന്‍റെ അക്കാദമിയിലൂടെ എല്ലാ വർഷവും നൂറുകണക്കിനാളുകളാണ് യോഗ പരിശീലനം നേടുന്നത്. രാജകുടുംബാംഗമായ ശൈഖ എഎൽജെഅൽ സബാഹ് അഭിഭാഷക, സംരംഭക, മാനുഷികാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. 2001ലാണ് തന്‍റെ യോഗ യാത്ര ആരംഭിച്ചത്. 2014ൽ കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരത്മ സ്ഥാപിച്ചു.കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശന വേളയിൽ ശൈഖ എഎൽജെ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്മശ്രീ ലഭിച്ച ആദ്യ കുവൈത്ത് സ്വദേശിയായ ശൈഖ എഎൽജെ അൽ സബാഹിനെ കുവൈത്ത് ഇന്ത്യൻ എംബസി അഭിനന്ദിച്ചു.
Read Also - ഇസ്റാഅ് -മിഅ്റാജ്; കുവൈത്തിൽ ജനുവരി 30ന് ബാങ്ക് അവധി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ