
റിയാദ്: സൗദി അറേബ്യയില്‍ കാണാതായ മ്യാന്‍മര്‍ സ്വദേശിയായ ബാലികയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി വനിതയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലികയെ പിന്നീട് മക്കയിലെ പൊതുസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലികയുടെ തിരോധാനത്തില്‍ പാകിസ്ഥാന്‍ വനിതയ്ക്ക് പങ്കുള്ളതായി വ്യക്തമായി. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.
Read More - നടുറോഡില്‍ കൂട്ടത്തല്ല്; അനേഷിക്കാനെത്തിയ പൊലീസ് വാഹനവുമായി പ്രതി രക്ഷപ്പെട്ടു, പോസ്റ്റിലിടിച്ച് അപകടം
പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് (26) മരിച്ചത്. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ഫാസില. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.
Read More - പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു
ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് അപകടം; രണ്ട് പ്രവാസികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് മരണം. വടക്കൻ മേഖലയിലെ തബൂക്കിലുണ്ടായ സംഭവത്തിൽ പാകിസ്താന്‍, സുഡാന്‍ പൗരന്മാരാണ് മരിച്ചത്. ഒട്ടകങ്ങളുമായി വരികയായിരുന്ന ട്രക്ക് തബൂക്കിന് സമീപം അൽ-ബിദാ ചുരത്തില്‍ മറിഞ്ഞായിരുന്നു അപകടം. ട്രക്ക് ഓടിച്ചയാളും ഒപ്പമുണ്ടായിരുന്ന സഹായിയുമാണ് മരിച്ചത്. ട്രക്കിലുണ്ടായിരുന്ന മുഴുവന്‍ ഒട്ടകങ്ങളും ചത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ