മസ്‌കറ്റില്‍ റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം

By Web TeamFirst Published Jun 27, 2022, 10:23 AM IST
Highlights

ഇന്ന് ജൂണ്‍ 27 തിങ്കളാഴ്ചയും നാളെ ജൂണ്‍ 28  ചൊവ്വാഴ്ചയുമാണ് ഈ നിരോധനം നിലനില്‍ക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ടു ദിവസത്തേക്ക് നിരോധനം. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ സീബിലെ അല്‍-ബറാക്ക പാലസ് റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍-സഹ്വ ടവര്‍ റൗണ്ട്എബൗട്ട് വരെയുള്ള പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ജൂണ്‍ 27 തിങ്കളാഴ്ചയും നാളെ ജൂണ്‍ 28  ചൊവ്വാഴ്ചയുമാണ് ഈ നിരോധനം നിലനില്‍ക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

 

تعلن شرطة عمان السلطانية ــ إدارة العلاقات والإعلام الأمني ــ بأنه سوف يُمنع وقوف المركبات على جانبي المسار بشارع السلطان قابوس من دوار قصر البركة العامر بولاية السيب مروراً بدوار برج الصحوة وإلى ولاية مسقط، وذلك ابتداءً من يوم الإثنين ٢٠٢٢/٦/٢٧م ولغاية يوم الثلاثاء ٢٠٢٢/٦/٢٨م. pic.twitter.com/hLyiq1ijUG

— شرطة عُمان السلطانية (@RoyalOmanPolice)

 

മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി

ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി;  12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്.

ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയതായി ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ദുബായില്‍ നിന്നും സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരുവാണ്  അപകടത്തില്‍പ്പെട്ടത്.

അനധികൃത പുകയില വില്‍പ്പന; പ്രവാസിക്ക് 2,000 റിയാല്‍ പിഴ

റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയ 12  ഇന്ത്യക്കാരും ഹാസിക്ക് പോലീസ് സ്റ്റേഷനില്‍ സുരക്ഷിതയായി കഴിയുന്നുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. നിയമ രേഖകള്‍ തയ്യാറാക്കിയ ശേഷം പന്ത്രണ്ട്  പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്നും  എംബസ്സി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഒമാന്‍ സമയം  3:30 രക്ഷാപ്രവര്‍ത്തനം നടന്നത്. 1200 ലധികം ടണ്‍ ചരക്കുകളായിരുന്നു ഉരുവിലുണ്ടായിരുന്നത്.

click me!