
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരിച്ചത്. അല്‍ ഹിലാല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.
ഞായറാഴ്ച രാവിലെ അല്‍ ഹിലാലില്‍ നടന്നുപോകുന്നതിനിടെയാണ് ഷാക്കിറിനെ വാഹനം ഇടിച്ചത്. രണ്ടു മാസം മുമ്പാണ് ജോലിക്കായി ഖത്തറിലെത്തിയത്. പിതാവ്: പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി, മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.
പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു
പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ (40) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഒരു വർഷത്തിന് ശേഷം നാട്ടിൽ എത്തിച്ചു
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാളപ്ര മുഹമ്മദ് മുസ്‍ലിയാരാണ് പിതാവ്, മാതാവ്: ഉമ്മാതകുട്ടി, ഭാര്യ: ജസീന. മക്കൾ: മുഹമ്മദ് അഷ്മാൽ, മുഹമ്മദ് മിഷാൽ. ജിദ്ദയിൽ ഖബറടക്കി. ഐസിഎഫ് ജിദ്ദ വെൽഫെയർ ടീം അംഗങ്ങളായ മുഹ്‌യുദ്ധീൻ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദീൻ തങ്ങൾ, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി മുഹ്സിൻ സഖാഫി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ വിവിധ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു
ദുബൈ: ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‍വ അല്‍ ബിലയിലായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് - അബൂബക്കര്‍. മാതാവ് - റംല. മകന്‍ - മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam