ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

Published : Mar 31, 2025, 02:11 PM IST
ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

Synopsis

ബൗ​ഷ​റി​ലെ പ്ര​ശ​സ്ത​മാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ് മോ​സ്‌​കി​ലാ​ണ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഈ​ദ് ന​മ​സ്കാ​രം നി​ർ​വ​ഹിച്ചത്. 

മസ്കറ്റ്: ഇദുല്‍ ഫിത്ര്‍ ദിനമായ ഇന്ന് ഒമാനിലെ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം. ബൗഷര്‍ വിലായത്തിലെ അല്‍ ബറക്ക കൊട്ടാരം മുതല്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്ക് വരെയുള്ള സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റീന്‍റെ രണ്ട് വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബൗ​ഷ​റി​ലെ പ്ര​ശ​സ്ത​മാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ് മോ​സ്‌​കി​ലാ​ണ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഈ​ദ് ന​മ​സ്കാ​രം നി​ർ​വ​ഹിച്ചത്.

Read Also - ഒമാനില്‍ ഇന്ന് ചെറിയ പെരുന്നാൾ; ആശംസകൾ നേര്‍ന്ന് ഭരണാധികാരി 

ഒമാനിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്നു. ഈ ​അ​നു​ഗ്ര​ഹീ​ത അ​വ​സ​ര​ത്തി​ൽ സ​ന്തോ​ഷ​ക​ര​മാ​യ ഈ​ദ് ആ​ശം​സി​ക്കു​ക​യും അ​വ​ർ​ക്കും അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും ന​ന്മ​യും ശാ​ശ്വ​ത സ്ഥി​ര​ത​ക്കും വേ​ണ്ടി സ​ർ​വ്വ​ശ​ക്ത​നാ​യ അ​ല്ലാ​ഹു​വി​നോ​ട് പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മു​സ്‍ലി​ങ്ങ​ൾ​ക്കും സ​മാ​ധാ​നം, പു​രോ​ഗ​തി, സ​മൃ​ദ്ധി എ​ന്നി​വ കൈ​വ​ര​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.ബൗഷറിലുള്ള സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്കിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഈദ് നമസ്കാരം നിര്‍വ്വഹിച്ചത്. 

വി​വി​ധ അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്കും സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ കൈ​മാ​റി. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ, ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഇ​സ്സ ആ​ൽ ഖ​ലീ​ഫ, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ ആ​ൽ സ​ബാ​ഹ്, ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ള്ള ര​ണ്ടാ​മ​ൻ, ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി, പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് എ​ന്നി​വ​ർ​ക്ക് ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ൾ കൈ​മാ​റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs