പഠന വിസയിലെത്തുന്നവർക്ക് കുടുംബത്തെ കൊണ്ടുവരാം, പാർട്ട് ടൈം ജോലി ചെയ്യാനും അനുമതി; വ്യക്തമാക്കി അധികൃതര്‍

Published : Mar 06, 2024, 05:28 PM IST
പഠന വിസയിലെത്തുന്നവർക്ക് കുടുംബത്തെ കൊണ്ടുവരാം, പാർട്ട് ടൈം ജോലി ചെയ്യാനും അനുമതി; വ്യക്തമാക്കി അധികൃതര്‍

Synopsis

രാജ്യത്തെ വിവിധ മേഖലകളിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽ വിവിധ കോഴ്സുകളിലായി നിലവിൽ 70,000-ത്തിലധികം വിദേശികളായ വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.

റിയാദ്: ദീർഘകാല പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് സൗദി അറേബ്യയിൽ പാർട്ട് ടൈം ജോലി ചെയ്യാം. പഠനത്തിനിടെ പാർട്ട് ടൈമായി രാജ്യത്ത് വിവിധ ജോലികൾ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദ്യാഭ്യാസ വിസ ഇനിഷ്യേറ്റീവ് ഡയറക്ടർ സാമി അൽ ഹൈസൂനി ‘റൊട്ടാന ഖലീജിയ’ ചാനലിലെ ‘യാ ഹല’ പ്രോഗ്രാമിലാണ് വ്യക്തമാക്കിയത്. സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ദീർഘകാല പഠന വിസയുടെ കാലാവധി ഒരു വർഷമോ അതിൽ കൂടുതലോ ആണ്. 

പ്രോഗ്രാമിൻറെ സ്വഭാവവും സർവകലാശാലയുടെ ഓഫറും അനുസരിച്ച് ആറ് മാസം കൂടി വിസാകാലാവധി നീട്ടാനാവും. ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിൻ കീഴിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ വിദ്യാർഥികൾക്ക് പഠനത്തിനായി ചേരാം. മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾ ഉൾപ്പെടെ എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നടത്താം. അടുത്തിടെയാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിന് കീഴിൽ വിദ്യാഭ്യാസ വിസ നൽകുന്ന സേവനം സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്ന് ആരംഭിച്ചത്. ‘ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമി’െൻറയും ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെയും ഭാഗമാണ് ഇത്. സൗദിയിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Read Also -  മലയാളികളെ മാടിവിളിച്ച് ജര്‍മ്മനി; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സൗജന്യ പഠനവും തൊഴിലവസരവും, ഇപ്പോൾ അപേക്ഷിക്കാം

ആഗോള വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ പങ്ക് വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ മേഖലകളിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽ വിവിധ കോഴ്സുകളിലായി നിലവിൽ 70,000-ത്തിലധികം വിദേശികളായ വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. പഠന വിസ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതോടെ സൗദിയിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഭാവിയിൽ വൻവർധനവുണ്ടാകുമെന്ന് വിലയിരുത്തൽ. ഇത് സൗദി സർവകലാശാലകളുടെ റാങ്കിങ് ഉയർത്തുകയും വിദ്യാഭ്യാസത്തിെൻറ മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യും. അറിവ് പകരുന്നതിലും അറബി ഭാഷ പഠിപ്പിക്കുന്നതിലുമുള്ള സൗദിയുടെ സംഭാവന കൂടുതൽ വർധിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ