അനുമതിയില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കുന്നവരെ നാടുകടത്തും

Published : Jun 02, 2022, 12:06 PM ISTUpdated : Jun 02, 2022, 12:19 PM IST
അനുമതിയില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കുന്നവരെ നാടുകടത്തും

Synopsis

ഹജ്ജിനായുള്ള വിസ കൈവശമുള്ളവര്‍ക്കും അല്ലെങ്കില്‍ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന ഹജ്ജിനായി അനുമതിപത്രമുള്ളവര്‍ക്കും മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനാകൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 

മക്ക: അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ നാടുകടത്തുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നല്‍കി. 10 വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേര്‍ത്തു. 

ഹജ്ജിനായുള്ള വിസ കൈവശമുള്ളവര്‍ക്കും അല്ലെങ്കില്‍ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന ഹജ്ജിനായി അനുമതിപത്രമുള്ളവര്‍ക്കും മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനാകൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 

പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍

വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്.

റിയാദ്: ഹജ്ജ് പ്രമാണിച്ച് വിസിറ്റ് വിസക്കാർക്ക് സൗദിയിലെ ജിദ്ദ, മദീന, യാംബു, തായിഫ്  വിമാനത്താവളങ്ങളിൽ ഇറങ്ങാൻ താൽക്കാലിക വിലക്ക്. ജൂൺ 9 മുതൽ ജൂലൈ 9 വരെയാണ് നിയന്ത്രണം. എല്ലാ തരത്തിലുള്ള വിസിറ്റ് വിസക്കാർക്കും വിലക്ക് ബാധകമായിരിക്കും. ഹജ്ജ് വിസയിൽ രാജ്യത്തെത്തുന്ന തീർത്ഥാടകരുടെ യാത്രാതിരക്ക് കണക്കിലെടുത്താണ് തീരുമാനം. വിസിറ്റ് വിസയുള്ളവർക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളത്തിൽ വന്നിറങ്ങാം. എന്നാൽ ഇവർക്ക് റിയാദ് വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചുപോവുന്നതിനുള്ള റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്