
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനിടെയായിരുന്നു അന്ത്യം.
ഇതോടെ റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് മരിച്ചത്. റിങ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം ലൈന്‍ മാറുന്നതിനിടെ ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടത്. അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
യുഎഇയില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു
കൊച്ചി: കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. കാനഡയിലെ ആല്‍ബര്‍ട്ടയിലായിരുന്നു അപകടം. മലയാറ്റൂര്‍ നീലീശ്വരം വെസ്റ്റ്, നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി (33), കളമശേരി സ്വദേശി കെവിന്‍ ഷാജി (21), ചാലക്കുടി ആതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41) എന്നിവരാണ് മരിച്ചത്.
സൗദി അറേബ്യയില്‍ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലുള്ള കാന്‍മോര്‍ സ്‍പ്രേ തടാകത്തിലായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശി ജിയോ ജോഷിയാണ് രക്ഷപ്പെട്ടത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അവധി ആഘോഷിക്കാനായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10.30നായിരുന്നു അപകടം. സംഘത്തിലുണ്ടായിരുന്ന ജിയോയുടെ ബോട്ടിലാണ് ഇവര്‍ യാത്ര ചെയ്‍തിരുന്നത്. എന്നാല്‍ തടാകത്തില്‍വെച്ച് ബോട്ട് മറിയുകയായിരുന്നു. കടുത്ത തണുപ്പായിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam