Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ഗള്‍ഫ്‍ സ്‍ട്രീം 400 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. രാവിലെ പ്രാദേശിക സമയം 8.10നായിരുന്നു സംഭവമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

plane skids off runway while landing at Jeddah airport in Saudi Arabia
Author
Riyadh Saudi Arabia, First Published Jul 13, 2022, 11:14 PM IST

റിയാദ്: ജിദ്ദ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ബുധനാഴ്‍ച രാവിലെയായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഗള്‍ഫ്‍ സ്‍ട്രീം 400 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. രാവിലെ പ്രാദേശിക സമയം 8.10നായിരുന്നു സംഭവമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ സമയത്ത് അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്‍ക്യൂ സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി വിദഗ്ധ സംഘത്തിന്റെ അന്വേഷണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. അതേസമയം മറ്റ്  വിമാനങ്ങളുടെ വരവിനെയും പോക്കിനെയും സംഭവം ഒരുതരത്തിലും ബാധിച്ചില്ലെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ പോലെ തന്നെ തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ
മസ്‌കറ്റ്: ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും. പുതിയ സര്‍വീസുകള്‍ തുടങ്ങിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ഒമാന്‍ എയര്‍പോര്‍ട്ട് അഭിനന്ദിച്ചു.

കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios