യുഎഇയില്‍ ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂടി

Published : Jun 01, 2022, 09:39 AM IST
യുഎഇയില്‍ ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂടി

Synopsis

സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമായിരിക്കും വില. 

അബുദാബി: യുഎഇയില്‍ 2022 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ട്.

സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 3.96 ദിര്‍ഹമായിരിക്കും ഈ മാസത്തെ വില. മെയ് മാസത്തില്‍ ഇത് 3.48 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 4.08 ദിര്‍ഹമായിരുന്ന ഡീസല്‍ വില 4.14 ദിര്‍ഹമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
 

Read also: ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


അബുദാബി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച യുഎഇയില്‍ യോഗ്യരായ 98 ശതമാനം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം ഏകദേശം 400ല്‍ ഒതുങ്ങി. കൊവിഡ് മൂലം ഏറ്റവും കുറവ് മരണ നിരക്കുള്ള രാജ്യം കൂടിയാണ് യുഎഇ.

കൊവിഡ് 19 സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും രാജ്യത്ത് ലഘൂകരിച്ചിരുന്നു. അതേസമയം കൊവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രയ്ക്ക് മുമ്പും ശേഷവും പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം.

  • പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്ര ചെയ്യുന്ന രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുക.  അടിയന്തര ഘട്ടത്തില്‍ മാത്രം യാത്ര ചെയ്യുക.
  •  പ്രായമായവര്‍, പ്രമേഹ രോഗികള്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
  • നിര്‍ദ്ദേശിച്ച വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക.

  • കൈകള്‍ പതിവായി കഴുകുക(സോപ്പും വെള്ളവും അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുക)
  • മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക.
  • തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക.
  • അസുഖം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. 
  • യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി പ്രാദേശിക കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

  • നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആര്‍ പരിശോധന നടത്തുക.

Read also: യുഎഇയില്‍ മയക്കുമരുന്ന് കടത്തിയയാള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ