ഹജ്ജ്: വിസിറ്റ് വിസക്കാർക്ക് സൗദിയിലേക്ക് താൽക്കാലിക വിലക്ക്

Published : May 31, 2022, 11:19 PM IST
 ഹജ്ജ്: വിസിറ്റ് വിസക്കാർക്ക് സൗദിയിലേക്ക് താൽക്കാലിക വിലക്ക്

Synopsis

ഹജ്ജ് വിസയിൽ രാജ്യത്തെത്തുന്ന തീർത്ഥാടകരുടെ യാത്രാതിരക്ക് കണക്കിലെടുത്താണ് തീരുമാനം. വിസിറ്റ് വിസയുള്ളവർക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളത്തിൽ വന്നിറങ്ങാം.

റിയാദ്: ഹജ്ജ് പ്രമാണിച്ച് വിസിറ്റ് വിസക്കാർക്ക് സൗദിയിലെ ജിദ്ദ, മദീന, യാംബു, തായിഫ്  വിമാനത്താവളങ്ങളിൽ ഇറങ്ങാൻ താൽക്കാലിക വിലക്ക്. ജൂൺ 9 മുതൽ ജൂലൈ 9 വരെയാണ് നിയന്ത്രണം. എല്ലാ തരത്തിലുള്ള വിസിറ്റ് വിസക്കാർക്കും വിലക്ക് ബാധകമായിരിക്കും. ഹജ്ജ് വിസയിൽ രാജ്യത്തെത്തുന്ന തീർത്ഥാടകരുടെ യാത്രാതിരക്ക് കണക്കിലെടുത്താണ് തീരുമാനം. വിസിറ്റ് വിസയുള്ളവർക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളത്തിൽ വന്നിറങ്ങാം. എന്നാൽ ഇവർക്ക് റിയാദ് വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചുപോവുന്നതിനുള്ള റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.

ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍

റിയാദ്: ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മക്കയിലേക്ക് ഇനി പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് പ്രത്യേക പെര്‍മിറ്റ് നേടാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്  പ്രാബല്യത്തില്‍വന്നതായി പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ സമി അല്‍ ശുവൈരിഖ് അറിയിച്ചു.

പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കുമെന്നും ബ്രിഗേഡിയര്‍ സമി അല്‍ശുവൈരിഖ് പറഞ്ഞു.

വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. തങ്ങള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് മുഖീം പോര്‍ട്ടല്‍ വഴിയും അനുവദിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ