
അബുദാബി: യുഎഇയില്‍ ഫെബ്രുവരി മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് ബുധനാഴ്ച പുതിയ വില പ്രഖ്യാപിച്ചത്. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.76 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസത്തില്‍ ലിറ്ററിന് 2.71 ദിര്‍ഹം ആയിരുന്നു വില. സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.88 ദിര്‍ഹം ആണ് പുതിയ വില.
ജനുവരി മാസത്തില്‍ 2.82 ദിര്‍ഹം ആയിരുന്നു വില. ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 2.69 ദിര്‍ഹം ആണ് പുതുക്കിയ വില. ജനുവരി മാസത്തില്‍ 2.64 ദിര്‍ഹം ആയിരുന്നു വില. ഡീസല്‍ ലിറ്ററിന് 2.99 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസം 3 ദിര്‍ഹം ആയിരുന്നു.
Read Also - ലഗേജിൽ അബദ്ധത്തിൽ പെട്ടു പോയെന്ന് വാദം; നിഷേധിച്ച് കോടതി, 25കാരനായ യുവാവിന് 'എട്ടിന്‍റെ പണി', വൻ തുക പിഴ
ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരുത്തി; അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ്ങിന് അനുമതി
അബുദാബി: അബുദാബിയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങിന് അനുമതി. 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാകും.
വലതുവശത്തെ രണ്ടാമത്തെ ലൈനിലാണ് വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ് അനുമതി നല്‍കിയിരിക്കുന്നത്. ബെനോന ബ്രിഡ്ജില്‍നിന്ന് ഇകാദ് ബ്രിഡ്ജിലേക്കും തിരിച്ചുമുള്ള പാതയിലാണ് നിയമത്തിൽ ഇളവ്. ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഓവര്‍ടേക്കിങ് നടത്താത്തപ്പോള്‍ റോഡിന്റെ വലത്തേ ലൈനിലൂടെ മാത്രമേ വലിയ വാഹനങ്ങള്‍ സഞ്ചരിക്കാവൂ. ഓവര്‍ടേക്കിങ് നടത്തുമ്പോള്‍ റിയര്‍വ്യൂ മിററില്‍ നോക്കി ബ്ലൈന്‍ഡ് സ്പോട്ട് ഇല്ലെന്ന് ഉറപ്പാക്കി വേണം ഓവര്‍ടേക്കിങ് നടത്താന്‍. സിഗ്നല്‍ നല്കി ഓവര്‍ടേക്കിങ് നടത്തിയ ശേഷം പഴയ ലൈനിലേക്ക് തിരിച്ചുകയറി യാത്ര തുടരണം. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ