
ജിസാന്‍: സൗദി അറേബ്യയിലെ തെക്കന്‍ ജിസാനില്‍ ചെറുവിമാനം തകര്‍ന്നുവീണു. ജിസാന്‍ മേഖലയിലെ അല്‍ ഹാരിത് ഗവര്‍ണറേറ്റില്‍ സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നത്. പൈലറ്റ് രക്ഷപ്പെട്ടു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്. സൗദി നാഷനൽ സെന്റര്‍ ഫോർ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പ്ലാന്റ് പെസ്റ്റ്സ് ആൻഡ് അനിമൽ ഡിസീസസ് (വാഖ)യുടെ വിമാനമാണിത്. ജിസാൻ മേഖലയിലെ പ്രാണികൾക്കെതിരെയുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുമെന്ന് വാഖ അറിയിച്ചു.
Read Also - ഫാമിൽ മിന്നൽ റെയ്ഡ്, ഉദ്യോഗസ്ഥരുടെ സംയുക്ത ഇടപെടൽ; പിടികൂടിയത് ലൈസൻസില്ലാതെ സൂക്ഷിച്ച 27 കോടിയുടെ പുകയില
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ