ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സൗദി സന്ദര്‍ശനം നാളെ മുതല്‍

By Web TeamFirst Published Sep 17, 2022, 9:54 PM IST
Highlights

ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനോടൊപ്പം അദ്ദേഹം സംബന്ധിക്കും.

റിയാദ്: ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച സൗദിയിലെത്തും. ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന മന്ത്രി ഞായഴ്ചയും തിങ്കളാഴ്ചയുമായി റിയാദില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തും.

ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനോടൊപ്പം അദ്ദേഹം സംബന്ധിക്കും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ച ചെയ്യും. 10,000 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും.

സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാവും മന്ത്രിയുടെ സന്ദര്‍ശനം എന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് ടിക്കറ്റ്

റിയാദ്: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ നിര്യാണ വാര്‍ത്ത വളരെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്നും ചരിത്രത്തില്‍ അനശ്വരമായി നിലകൊള്ളുന്ന നേതൃപാടവത്തിന്റെ മാതൃകയായിരുന്നു രാജ്ഞിയെന്നും സല്‍മാന്‍ രാജാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയില്‍

സൗദിയും ബ്രിട്ടനും തമ്മിലുള്ള സൗഹൃദവും സഹകരണ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതില്‍ എലിസബത്ത് രാജ്ഞിയുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടാനാവാത്തതാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. രാജകുടുംബത്തിനും ബ്രിട്ടനിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നെന്നും രാജാവ് സന്ദേശത്തില്‍ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയില്‍ ദുഃഖം അറിയിക്കുന്നതായി കിരീടാവകാശി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാതൃകയായിരുന്നു എലിസബത്ത് രാജ്ഞിയെന്നും ജീവിതത്തില്‍ അവര്‍ ചെയ്ത മഹത്തായ പ്രവൃത്തികള്‍ ലോകം എന്നും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജകുടുംബത്തിനും ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും ജനങ്ങള്‍ക്കും രാജ്ഞിയുടെ വേര്‍പാടില്‍ അഗാധമായ അനുശോചനം അറിയിക്കുന്നതായി കിരീടാവകാശി സന്ദേശത്തില്‍ പറഞ്ഞു.   

click me!