Asianet News MalayalamAsianet News Malayalam

സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് ടിക്കറ്റ്

ദേശീയ ദിനത്തിൽ രാജ്യത്തെ ജനങ്ങളുടെ ആഹ്ലാദങ്ങളിൽ പങ്കുചേരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അന്ന് മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി

haramain train offers tickets for SR 9 riyals on saudi national day
Author
First Published Sep 16, 2022, 10:29 AM IST

റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23-ന് ഹറമൈൻ ട്രെയിനിൽ 9.2 റിയാലിന് ടിക്കറ്റ്. ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള സര്‍വീസിന് ടിക്കറ്റ് നിരക്ക് 9.2 റിയാലായി കുറച്ചതായി കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍ അറിയിച്ചു. 

ദേശീയ ദിനത്തിൽ രാജ്യത്തെ ജനങ്ങളുടെ ആഹ്ലാദങ്ങളിൽ പങ്കുചേരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അന്ന് മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ജി​ദ്ദ​യി​ലെ സു​ലൈ​മാ​നി​യ സ്റ്റേ​ഷ​നും മ​ക്ക സ്റ്റേ​ഷ​നും ഇ​ട​യി​ലു​ള്ള പ്ര​തി​ദി​ന ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെന്ന് ഏതാനും ദിവസം മുമ്പ് അധികൃതർ അറിയിച്ചിരുന്നു. ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ മ​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​തി​ദി​നം 32 ട്രി​പ്പു​ക​ളാ​യാ​ണ് ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജി​ദ്ദയിൽ നിന്ന് മ​ക്കയിലേക്കുള്ള യാ​ത്ര​ക്ക് ഒ​രു​വ​ശ​ത്തേ​ക്ക് 32 റി​യാ​ൽ ആ​ണ് സാധാരണ ടി​ക്ക​റ്റ് നി​ര​ക്ക്. 

Read more: പ്രവാസി മലയാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ‘ദിയാ ധനം’ കൊടുത്ത് ഉമ്മൻ ചാണ്ടി

സൗദിയില്‍ ഒരു കൂട്ടം ആളുകള്‍ തമ്മില്‍ കൂട്ടത്തല്ല്, വെടിവെപ്പ്; യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ ഒരു കൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഒരു കൂട്ടം ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് 20 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios