
ദോഹ: ഖത്തര്‍ ഫുട്ബോള്‍ ടീമിന്റെ 51-ാം നമ്പര്‍ ജേഴ്സിയുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ അദ്ദേഹത്തിന് മകന്‍ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോര്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ് 'കുഞ്ഞാലിക്കുട്ടി' എന്ന് ഇംഗ്ലീഷില്‍ പേരെഴുതിയ ഖത്തര്‍ ടീമിന്റെ ജേഴ്‍സി സമ്മാനിച്ചത്.
ഖത്തര്‍ കെ.എം.സി.സിയുടെ ഡിജി പ്രവിലേജ് കാര്‍ഡ് ഉദ്ഘാടനത്തിനായാണ് പി.കെ കുഞ്ഞാലിക്കുട്ടി ദോഹയിലെത്തിയത്. 'ചില സമ്മാനങ്ങൾ ഹൃദ്യവും വിലമതിക്കാനാകാത്തതുമാണെന്ന' തലക്കെട്ടോടെ അദ്ദേഹം തന്നെയാണ് ഖത്തര്‍ ടീമിന്റെ ജേഴ്‍സി സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തത്. കമ്പനി പാർട്ണർമാരായ സഈദ് സാലം അൽ മുഹന്നദി, സാഖ്ർ സഈദ് അൽ മുഹന്നദി, സാലം സഈദ് അൽ മുഹന്നദി എന്നിവരാണ് അദ്ദേഹത്തിന് ജേഴ്സി കൈമാറിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ചില സമ്മാനങ്ങൾ ഹൃദ്യവും വിലമതിക്കാനാകാത്തതുമാണ്,
ഖത്തർ സന്ദർശന വേളയിൽ മകൻ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോർ കമ്പനിയും സന്ദർശിക്കുകയുണ്ടായി. ഈ അവസരത്തിൽ കമ്പനി പാർട്ണർമാരായ സഈദ് സാലം അൽ മുഹന്നദി, സാഖ്ർ സഈദ് അൽ മുഹന്നദി, സാലം സഈദ് അൽ മുഹന്നദി എന്നിവർ ചേർന്ന് എന്റെ പേര് ആലേഖനം ചെയ്ത ഖത്തർ ഫുട്ബോൾ ടീമിന്റെ ജേഴ്‌സി സമ്മാനമായി നൽകുകയുണ്ടായി.
ഖത്തറിന്റെ മണ്ണും മനസ്സും ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾക് കാതോർത്തിരിക്കുകയാണ്. കാൽ പന്ത് കളിയെ ഏറെ ഇഷ്ടപെടുന്ന ഒരാളെന്ന നിലയിൽ എന്നെ ഏറെ ആവേശഭരിതനാക്കുന്ന ഒന്നായിരുന്നു ഇത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ