പ്രവാസിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്ന സംഘത്തെ രണ്ടു ദിവസത്തില്‍ കുടുക്കി പൊലീസ്

Published : Oct 22, 2022, 11:01 PM ISTUpdated : Oct 23, 2022, 12:14 AM IST
പ്രവാസിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്ന സംഘത്തെ രണ്ടു ദിവസത്തില്‍ കുടുക്കി പൊലീസ്

Synopsis

മോഷ്ടിച്ച സ്വർണം സ്വിച്ച് ബോർഡിന് അകത്താക്കി മോഷ്ടാക്കൾ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെടുത്തു. തൊണ്ടി മുതൽ പൂർണമായും തിരിച്ചുകിട്ടിയതായി ഗൃഹനാഥൻ പറഞ്ഞു.

അജ്മാന്‍: യുഎഇയിലെ അജ്മാനിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ കുടുക്കി അജ്‌മാൻ പോലീസ്. തൊണ്ടിമുതൽ പൂർണമായി കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. ആഭരണങ്ങൾ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അജ്മാൻ നുഐമിയിലെ പ്രവാസിയുടെ വീട് കൊള്ളയടിക്കപ്പെട്ടത്. ജനൽവഴി വീടിനകത്ത് കടന്ന മോഷ്ടക്കാൾ 3.5 ലക്ഷം ദിർഹം വിലവരുന്ന സ്വർണാഭരണങ്ങളും ആറായിരം ദിർഹം പണവുമായി കടന്നുകളഞ്ഞു. കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടത് അറിയുന്നത്.

Read More - കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; മുന്‍ കാമുകനെതിരെ കേസ് കൊടുത്ത് യുവതി

നുഐമിയ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. രണ്ടുദിവസത്തിനകം മോഷണം നടത്തിയ ആളെയും സഹായിയെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണം സ്വിച്ച് ബോർഡിന് അകത്താക്കി മോഷ്ടാക്കൾ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെടുത്തു. തൊണ്ടി മുതൽ പൂർണമായും തിരിച്ചുകിട്ടിയതായി ഗൃഹനാഥൻ പറഞ്ഞു. കൊള്ളയടിക്കപ്പെട്ട കുടുംബവും പിടിയിലായ പ്രതികളും ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് പൊലീസ് പറഞ്ഞു.

ജോലിയ്ക്കിടെ അപകടം; കൈ നഷ്ടമായ പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം  

അബുദാബി: യുഎഇയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ വലതു കൈയുടെ ഒരു ഭാഗം നഷ്ടമായ പ്രവാസിക്ക് 1,10,000 ദിര്‍ഹം (24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 1,70,000 ദിര്‍ഹത്തിന്റ നഷ്ടപരിഹാരമാണ് തൊഴിലാളി ആവശ്യപ്പെട്ടതെങ്കിലും 1,10,000 ദിര്‍ഹമാണ് കോടതി വിധിച്ചത്. തൊഴിലാളി സമര്‍പ്പിച്ച ഹര്‍ജിയില്‍ അബുദാബി ഫാമിലി ആന്റ് സിവില്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പറഞ്ഞത്.

Read more -  ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ 'നാടകീയ രംഗങ്ങള്‍'

ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് ശസ്‍ത്രക്രിയക്ക് വിധേയനാക്കുകയും വലതുകൈക്കുഴ മുതല്‍ താഴേക്കുള്ള ഭാഗം മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഇയാള്‍ കോടതിയില്‍ ഹാജരാക്കി. വലതുകൈക്ക് 100 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി ഈ റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ജോലി സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന ജുഡീഷ്യല്‍ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഖാലിദ് അൽ അമേരിയും നടി സുനൈനയും പ്രണയത്തിലോ? പുതിയ ഫോട്ടോസ് വൈറൽ
ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു