മയക്കുമരുന്നിന് അടിമയായ മകനെ ലഹരിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായാണ് പിതാവ് സൗദിയിലേക്ക് കൊണ്ടുവന്നത്.
റിയാദ്: ഉത്തര്‍പ്രദേശ് സ്വദേശിയെ ലഹരിക്കടിമയായ മകൻ സൗദി അറേബ്യയിൽ ക്രൂരമായി കൊലപ്പെടുത്തി. കിഴക്കൻ സൗദിയിലെ ജുബൈലിലുണ്ടായ സംഭവത്തിൽ ലക്‌നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (52) ആണ് സ്വന്തം മകെൻറ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ടെക്‌നിഷ്യൻ ആയിരുന്നു.
നാട്ടിൽ പഠിച്ചു കൊണ്ടിരിക്കെ മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് മകൻ കുമാർ യാദവിനെ അതിൽ നിന്നും രക്ഷപ്പെടുത്താൻ പിതാവ് ശ്രീകൃഷ്ണ ഒന്നര മാസം മുമ്പ് സൗദി അറേബ്യയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ ലഹരിക്ക് അടിമയായിരുന്ന സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിക്കുകയും പിതാവിന്‍റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് ലഭിച്ച വിവരം.
Read Also - 40 വർഷത്തെ പ്രവാസ ജീവിതം; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
(ചിത്രം- കൊല്ലപ്പെട്ട ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ്)
