
കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഏപ്രിൽ 12 വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ചായിരിക്കും വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
read more: ദുബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, തുണയായത് ഇന്ത്യക്കാരായ ജീവനക്കാർ, പ്രശംസ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam