
ദുബൈ: ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയി. ദുബൈ ലാൻഡിലെ അർജാനിലാണ് അപകടം. ഭർത്താവുമൊത്ത് നടക്കുന്നതിനിടെയാണ് ആസ്ത കൻവാർ എന്ന മാധ്യമ പ്രവർത്തകയെ വൺവേ തെറ്റിച്ചെത്തിയ കാറിടിച്ചത്. കാലുകൾക്കും തലയോട്ടിക്കും ഇടുപ്പിനും ചുമലിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. എട്ടര മാസമായ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനില ഭദ്രമാണ്. വാഹനമിടിച്ച ശേഷം നിർത്താതെ പോകുന്നത് യുഎഇ നിയമപ്രകാരം തടവും പിഴയും ലൈസൻസ് റദ്ദാക്കലും വരെ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തിൽ ദുബൈ പൊലീസ് ഊർജ്ജിത അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam