
മസ്കറ്റ്: സാന്‍സിബാര്‍ പ്രസിഡന്റ് ഡോ: ഹുസൈന്‍ മ്വിനി ചൊവ്വാഴ്ച ഒമാനില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
ഒമാനും സാന്‍സിബാറും തമ്മിലുള്ള ദീര്‍ഘകാല ബന്ധങ്ങളും ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ഏകീകരിക്കുന്നതിനായി, സാന്‍സിബാര്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മ്വിനി ഒക്ടോബര്‍ 11 ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശിക്കുമെന്ന് ദിവാന്‍ റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകളും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു.
Read More: ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി
മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്ന് സമ്മാനങ്ങളും മലയാളികള്‍ക്ക്; കൊല്ലം സ്വദേശിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം
മസ്‌കറ്റ്: മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോൾഡ് റാഫിൾ ഡ്രോയിൽ ഇത്തവണയും വിജയികളായി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനൻ പിള്ളക്ക് ഒരു കിലോ സ്വർണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി.
അബ്ദുൽ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വർണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്.
Read More: പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ
നബിദിനം; 325 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി
മസ്‍കത്ത്: ഒമാനില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 325 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. നബിദിനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മോചിതരാക്കപ്പെടുന്നവരില്‍ 141 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ജയില്‍ മോചനം പ്രഖ്യാപിച്ചത്. വിശേഷ ദിവസങ്ങളില്‍ തടവുകാരുടെ ജയില്‍ മോചനം പ്രഖ്യാപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പതിവ് രീതിയാണ്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇതിന് അര്‍ഹരായവരെ അധികൃതര്‍ തീരുമാനിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ