പഴയ കാറുകള്‍ സ്വന്തമാക്കാന്‍ അവസരം; സൗദിയില്‍ പഴയ സര്‍ക്കാര്‍ വാഹനങ്ങളുടെ ലേലം നാളെ

Published : Dec 15, 2022, 02:38 PM IST
പഴയ കാറുകള്‍ സ്വന്തമാക്കാന്‍ അവസരം; സൗദിയില്‍ പഴയ സര്‍ക്കാര്‍ വാഹനങ്ങളുടെ ലേലം നാളെ

Synopsis

വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍ അറിയിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയ കാറുകള്‍ ലേലം ചെയ്ത് വില്‍ക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ കാറുകളാണ് പൊതുലേലത്തിലൂടെ വില്‍ക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍ അറിയിച്ചു

വിവിധ തരത്തിലുള്ള ചെറിയ കാറുകളും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളുമെല്ലാം ലേലം ചെയ്യുന്നവയുടെ കൂട്ടത്തിലുണ്ട്. ഈ വാഹനങ്ങള്‍ ലേലത്തില്‍ വാങ്ങുന്നവര്‍ കമ്മീഷനോ മൂല്യ വര്‍ദ്ധിത നികുതിയോ നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
 


Read also: ജോലിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ട് സഹപ്രവര്‍ത്തകരെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു

സൗദി അറേബ്യയിലെ വിദേശ സ്‌കൂളുകളിൽ രാജ്യത്തിന്റെ ചരിത്ര, ഭൂമിശാസ്ത്ര പഠനം നിർബന്ധം
റിയാദ്: സൗദി അറേബ്യയിലെ വിദേശ (ഇൻറർനാഷനൽ) സ്‌കൂളുകളിൽ സൗദി അറേബ്യയുടെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവ പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂൾ നടത്തിപ്പ് സംബന്ധിച്ച നിയമാവലിക്ക് മന്ത്രാലയം അംഗീകാരം നൽകി. വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ മന്ത്രാലയം നിർദേശിച്ച പരിഷ്കരണങ്ങൾ പാലിക്കണമെന്നും ചട്ടം ലംഘിക്കുന്നവർക്കെതിരെ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റ് ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നേരത്തെ തന്നെയുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നത് ഇപ്പോഴാണ്. 

Read also:  യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ശമ്പളത്തിന് നികുതി അടയ്ക്കേണ്ടി വരുമോ? നികുതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു