
മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനം പ്രമാണിച്ച് ബഹ്റൈനില്‍ മേയ് ഒന്നാം തീയ്യതി അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കും. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തല്‍
ദോഹ: ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തി. ദോഹയിലെ അല്‍ മന്‍സൂറയില്‍ കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. കെട്ടിടത്തിന്റെ നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച വരുത്തിയതായും അനധികൃത ഘടനാമാറ്റം ഉള്‍പ്പെടെ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചത് അനുസരിച്ച് പ്രത്യേക സാങ്കേതിക സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെട്ടിടം നിര്‍മിച്ച പ്രധാന കരാറുകാരന്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ്, കെട്ടിടത്തിന്റെ ഉടമ, അറ്റകുറ്റപ്പണികള്‍ നടത്തിയ കമ്പനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam