കൊവിഡ് പോരാട്ടത്തിന് പിന്തുണ; ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍

By Web TeamFirst Published Jun 29, 2020, 12:49 PM IST
Highlights

കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍, ചികിത്സ, പരിശോധനാ ഉപകരണം എന്നിവയ്ക്ക് വേണ്ടിയാണ് സഹായം. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 2 കോടി ഡോളറിന് പുറമെയാണിത്.

ദോഹ: കൊവിഡ് 19നെതിരായ പോരാട്ടത്തിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍, ചികിത്സ, പരിശോധനാ ഉപകരണം എന്നിവയ്ക്ക് വേണ്ടിയാണ് സഹായം. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 2 കോടി ഡോളറിന് പുറമെയാണിത്.

കൊവിഡ് 19 പ്രതിബദ്ധതാ ക്യാമ്പയിന്‍റെ ഭാഗമായി ഗ്ലോബല്‍ സിറ്റിസണ്‍ സംഘടന സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 'ഗ്ലോബല്‍ ഗോള്‍: യുണൈറ്റ് ഫോര്‍ അവര്‍ ഫ്യൂച്ചര്‍' ക്യാമ്പയിനിന് പിന്തുണ നല്‍കുന്നതില്‍ ഖത്തര്‍ അഭിമാനിക്കുന്നെന്നും ക്യാമ്പയിനുമായി മുമ്പോട്ട് വന്ന യൂറോപ്യന്‍ കമ്മീഷനും ഗ്ലോബല്‍ സിറ്റിസണും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ആരോഗ്യ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സംവിധാനം, സാമ്പത്തിക മേഖല എന്നിവയെ മാത്രം പരീക്ഷിക്കുന്നതല്ല കൊവിഡ് മഹാമാരിയെന്നും അതോടൊപ്പം തന്നെ മാനുഷിക, ധാര്‍മ്മിക തത്വങ്ങളുടെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിരുകളുടെ പരിധിയില്ലാതെ പിന്തുണ നല്‍കുന്നതിനുമുള്ള പരീക്ഷണം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.   

യുഎഇയിലേക്കെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇനി ഇന്ത്യന്‍ എംബസിയുടെ അനുമതി വേണ്ട

click me!