കുടുംബാംഗങ്ങള്‍ക്കുള്ള വിസിറ്റ് വിസയ്‍ക്ക് ശമ്പള പരിധി നിശ്ചയിച്ചു

By Web TeamFirst Published Nov 12, 2021, 10:51 PM IST
Highlights

ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, സഹോദരനോ സഹോദരിയോ പോലുള്ള ബന്ധുക്കള്‍ എന്നിവര്‍ക്ക് വേണ്ടി സന്ദര്‍ശക വിസയ്‍ക്ക് അപേക്ഷിക്കുന്നതിന് ശമ്പള പരിധി നിശ്ചയിച്ച് ഖത്തര്‍

ദോഹ: ഖത്തറില്‍ (Qatar) പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു (Mininum wage for applying visa). സര്‍വീസ് ഓഫീസസ് സെക്ഷന്‍ മേധാവി ലെഫ്. കേണല്‍ ഡോ. സാദ് അല്‍ ഉവൈദ അല്‍ അഹ്‍ബബിയാണ് സന്ദര്‍ശക വിസയുടെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. 

ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, സഹോദരനോ സഹോദരിയോ പോലുള്ള ബന്ധുക്കള്‍ക്ക് എന്നിവര്‍ക്കായി സന്ദര്‍ശ വിസയ്‍ക്ക് മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസയ്‍ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണെങ്കില്‍ കുറഞ്ഞ ശമ്പള പരിധി 10,000 റിയാലാണ്.

ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ വിസ ആപ്ലിക്കേഷന്‍ ഫോമിന് പുറമെ തൊഴിലുടമയില്‍ നിന്നുള്ള നോ ഒബ്‍ജക്ഷന്‍ ലെറ്റര്‍, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, സന്ദര്‍ശകരുടെ പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പ്, അപേക്ഷകന്റെ ഐ.ഡിയുടെ പകര്‍പ്പ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മടക്കയാത്രയ്‍ക്കുള്ള ടിക്കറ്റ്, ബന്ധം തെളിയിക്കുന്നതിനുഴള്ള രേഖ (ഭാര്യയ്ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റും മക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും, തൊഴില്‍ വകുപ്പ് സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവയാണ് നല്‍കേണ്ടത്.

click me!