
ദോഹ: ഖത്തറില്‍(Qatar) തൊഴില്‍ നിയമങ്ങള്‍(labour laws) ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിലാണിത്. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം(Ministry of Labour) വ്യക്തമാക്കി.
പ്രവാസി തൊഴിലാളികളുടെ ശമ്പളമോ വേതനമോ നല്‍കുന്നതില്‍ കാലതാമസം വരുത്തുകയോ ഇവ നല്‍കാതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള 2004ലെ തൊഴില്‍ നിയമം നമ്പര്‍ 14 അടിസ്ഥാനമാക്കിയാണ് 314 കമ്പനികള്‍ക്കെതിരെയുള്ള നടപടി. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ മന്ത്രാലയം വളരെയധികം ജാഗ്രത പുലര്‍ത്താറുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്.
കൊവിഡ് പ്രതിരോധ നിബന്ധനകള്‍ ലംഘിച്ചു; ഖത്തറില്‍ 184 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ ബൈക്കുമായി നടുറോഡില്‍ നടത്തിയ സാഹസിക അഭ്യാസം യുവാവിന് കുരുക്കായി. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ലുസൈലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
റോഡ് ഉപയോക്തക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവില്‍ നിന്നുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്‍തതായും നിയമ നടപടികള്‍ സ്വീകരിക്കുകയും പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam