Qatar National Day : ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഖത്തര്‍

Published : Dec 18, 2021, 11:56 AM ISTUpdated : Dec 18, 2021, 11:59 AM IST
Qatar National Day : ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഖത്തര്‍

Synopsis

ഇത്തവണ സൈനിക വാഹനങ്ങളുടെ പ്രദര്‍ശനം ഉണ്ടാകില്ല. കാലാള്‍പ്പടയുടെ പരേഡ് മാത്രമായിരിക്കും. രാത്രിയില്‍ ഫിഫ അറബ് കപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ മനഹോരമായ വെടിക്കെട്ടിനാകും കോര്‍ണിഷ് സാക്ഷിയാകുക. 

ദോഹ: വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ദേശീയ ദിനമാഘോഷിക്കാന്‍ (Qatar National Day)ഖത്തര്‍. അറബ് കപ്പിന്റെ(Arab Cup) ഭാഗമായെത്തിയ കാണികള്‍ക്ക് കൂടി ഗംഭീര ദൃശ്യവിരുന്ന് ഒരുക്കിയാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ആസ്പയറിലെ വെടിക്കെട്ട് രാജ്യത്തെ ഉത്സവലഹരിയിലാക്കി. 10 മിനിറ്റ് നീണ്ട വെടിക്കെട്ട് കാണാന്‍ നിരവധി പേരെത്തിയിരുന്നു.

ദേശീയ ദിനത്തിലെ പരേഡ് രാവിലെ ഒമ്പതിന് കോര്‍ണിഷില്‍ ആരംഭിക്കും. പ്രത്യേക ക്ഷണമുള്ളവര്‍ക്കാണ് സന്ദര്‍ശക ഗാലറിയിലേക്ക് പ്രവേശനം. ഗാലറിയുടെ രണ്ട് വശങ്ങളിലുമായി 9000ലേറെ പേര്‍ക്കാണ് ഇരിപ്പിടമൊരുക്കിയിട്ടുള്ളത്. ഇത്തവണ സൈനിക വാഹനങ്ങളുടെ പ്രദര്‍ശനം ഉണ്ടാകില്ല. കാലാള്‍പ്പടയുടെ പരേഡ് മാത്രമായിരിക്കും. രാത്രിയില്‍ ഫിഫ അറബ് കപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ മനഹോരമായ വെടിക്കെട്ടിനാകും കോര്‍ണിഷ് സാക്ഷിയാകുക. 
 

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ (Qatar National Day) ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് (Corniche Road) താത്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry on Interior) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (General Directorate of Traffic) അറിയിച്ചു. ഡിസംബര്‍ 17 വെള്ളിയാഴ്‍ച രാവിലെ 6.30 മുതല്‍ 9.30 വരെ അടച്ചിട്ടിരിക്കുന്ന റോഡ്, ഉച്ചയ്‍ക്ക് ശേഷം ഒരു മണി മുതല്‍ 5.30 വരെയും അടച്ചിടും. തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ (theater intersection) മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ (Diwan intersection) വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലുമാണ് (Red Street) നിയന്ത്രണം. സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ഡിസംബര്‍ 19 ഞായറാഴ്ച ആണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു