10 വ‍‍ർഷം മുമ്പ് ഗ്യാ​ര​ണ്ടി​യാ​യി നൽകിയ ബ്ലാങ്ക് ചെക്ക്, ചതിച്ചത് സുഹൃത്ത്, കയ്യക്ഷരം തുണച്ചതോടെ നഷ്ടപരിഹാരം

Published : Apr 28, 2025, 09:26 PM ISTUpdated : Apr 28, 2025, 09:55 PM IST
10 വ‍‍ർഷം മുമ്പ് ഗ്യാ​ര​ണ്ടി​യാ​യി നൽകിയ ബ്ലാങ്ക് ചെക്ക്, ചതിച്ചത് സുഹൃത്ത്, കയ്യക്ഷരം തുണച്ചതോടെ നഷ്ടപരിഹാരം

Synopsis

സു​ഹൃ​ത്തി​നെ ജാ​മ്യ​ക്കാ​ര​നാ​ക്കി പത്ത് വര്‍ഷം മുമ്പ് ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്തതാണ് വാഹന ലോൺ. ജാ​മ്യ​ക്കാ​ര​ന് ഗ്യാ​ര​ണ്ടി​യാ​യി ബ്ലാ​ങ്ക് ചെ​ക്കും ന​ല്‍കിയിരുന്നു. ഇതാണ് പിന്നീട് വിനയായത്. 

ദോഹ: വ്യാ​ജ​ ചെ​ക്ക് കേ​സ് പ​രാ​തി​യി​ല്‍ ഇ​ര​ക്ക് 20 ല​ക്ഷം റി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് ഖ​ത്ത​ര്‍ കോ​ട​തി. ബി​സി​ന​സ് പ​ങ്കാ​ളി ന​ൽ​കി​യ വ്യാ​ജ​ ചെ​ക്ക് കേ​സി​ലാ​ണ് ഇ​ര​ക്ക് വ​ൻ​തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ച​ത്. 

പത്ത് വർഷം മുമ്പ് ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ സു​ഹൃ​ത്തി​നെ ജാ​മ്യ​ക്കാ​ര​നാ​ക്കി ഇ​ര​യാ​യ പ​രാ​തി​ക്കാ​ര​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​ നിന്ന് വാ​യ്പ​യെ​ടു​ത്തിരുന്നു. 1.62 ല​ക്ഷം റി​യാ​ലിന്‍റെ വാ​ഹ​ന ലോണാണ് എടുത്തത്. ജാ​മ്യ​ക്കാ​ര​ന് ഗ്യാ​ര​ണ്ടി​യാ​യി ബ്ലാ​ങ്ക് ചെ​ക്കും ന​ല്‍കി. എ​ന്നാ​ല്‍, പ​ത്തു വ​ര്‍ഷ​ത്തി​ന് ​ശേ​ഷം പ​രാ​തി​ക്കാ​ര​നെ​തി​രെ ബി​സി​ന​സ് പ​ങ്കാ​ളി ഈ ​ബ്ലാ​ങ്ക് ചെ​ക്ക് ഉ​പ​യോ​ഗി​ച്ചു. ഗ്യാ​ര​ണ്ടി ചെ​ക്കി​ൽ മാ​റ്റം വ​രു​ത്തി 2.85 കോ​ടി ഖ​ത്ത​ര്‍ റി​യാ​ലാക്കി. ഈ വ്യാ​ജ ചെ​ക്ക് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ഇ​തി​ന്റെ ഫ​ല​മാ​യി പരാതിക്കാരന് മൂന്ന് വര്‍ഷം തടവും ട്രാവല്‍ ബാനും കോടതി വിധിച്ചു. 

Read Also -  യുഎഇയിലും സൗദിയിലുമടക്കം വമ്പൻ തൊഴിലവസരങ്ങൾ, 1,000ത്തിലേറെ ഒഴിവുകൾ, സാധ്യതകളുടെ വാതിൽ തുറന്ന് പ്രമുഖ കമ്പനി

ജ്യാമ്യ തുകയായി ഒരു ലക്ഷം ഖത്തർ റിയാൽ കെട്ടിവെക്കാനും വിധിച്ചു. പക്ഷെ ചെക്കിലെ കയ്യക്ഷരത്തില്‍ മാറ്റമുണ്ടെന്ന് കാണിച്ച് പരാതിക്കാരൻ അപ്പീല്‍ നല്‍കിയതോടെ അന്വേഷണത്തിൽ ബിസിനസ് പങ്കാളി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തുടർന്ന് പരാതിക്കാരന് 20 ലക്ഷം ഖത്തര്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പ്രാ​ദേ​ശി​ക അ​റ​ബി മാ​ധ്യ​മ​മാ​യ അ​ല്‍ ശ​ര്‍ഖാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​ധി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി പോ​ലും ചെ​ക്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ അ​തീ​വ സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​യ​മ വി​ദ​ഗ്ധ​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്