Latest Videos

ട്രാഫിക് നിയമം ലംഘിച്ചവർക്ക് ഖത്തര്‍ വിടാനാകില്ല; ഏഴ് പുതിയ നിയമങ്ങള്‍ പുറത്തുവിട്ട് അധികൃതർ

By Web TeamFirst Published May 22, 2024, 3:54 PM IST
Highlights

2024 സെപ്റ്റംബർ 1 മുതൽ ഗതാഗത നിയമലംഘകര്‍ക്ക് പിഴ അടച്ചു തീര്‍ക്കാതെ രാജ്യത്തെ ഒരു മാര്‍ഗങ്ങളിലൂടെയും പുറത്തുപോകാനാകില്ല.  

ദോഹ: ട്രാഫിക് നിയമം ലംഘിച്ചവർക്ക് പിഴ ഉൾപ്പടെ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തര്‍ ഖത്തർ ആഭ്യന്തര മന്ത്രാലയം. മെയ് 22 മുതല്‍ നിയമങ്ങളും നടപടികളും പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2024 സെപ്റ്റംബർ 1 മുതൽ ഗതാഗത നിയമലംഘകര്‍ക്ക് പിഴ അടച്ചു തീര്‍ക്കാതെ രാജ്യത്തെ ഒരു മാര്‍ഗങ്ങളിലൂടെയും പുറത്തുപോകാനാകില്ല.  

1. മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് പുറത്തു കടക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്ന് പെര്‍മിറ്റ് നേടണം. ഇതിനായി നിര്‍ദ്ദിഷ്ട ഫോമും നിശ്ചിത വ്യവസ്ഥകളും അനുസരിക്കണം.

(1)വാഹനത്തിന് അടച്ചുതീര്‍ക്കാത്ത ട്രാഫിക് പിഴകള്‍ ഉണ്ടാകരുത്. 

(2) മോട്ടോര്‍ വാഹനത്തിന്‍റെ എത്തിച്ചേരുന്ന സ്ഥലം വ്യക്തമാക്കണം. 

(3) പെര്‍മിറ്റിന് അപേക്ഷിക്കുന്നയാള്‍ വാഹന ഉടമയാകണം. അല്ലെങ്കില്‍ർ വാഹനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കണം. 

ചില വാഹനങ്ങളെ വെഹിക്കിള്‍ എക്സിറ്റ് പെര്‍മിറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

(1) ജിസിസി രാജ്യങ്ങള്‍ ലക്ഷ്യസ്ഥാനമായി ഉള്ള വാഹനങ്ങള്‍. ഇവയ്ക്ക് ഗതാഗത നിയമലംഘനങ്ങള്‍ ഉണ്ടായിരിക്കരുത്. ഡ്രൈവര്‍ വാഹനത്തിന്‍റെ ഉടമയോ ഉടമയുടെ സമ്മതമോ ഉള്ള ആളാകണം.

(2) ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍

2. ഖത്തര്‍ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ തിരിച്ചെത്തിക്കാന്‍ പാലിക്കേണ്ട നിയമങ്ങൾ

മുകളിൽ പറയപ്പെട്ട (നമ്പര്‍ 1) ഇളവുകള്‍ ഒഴികെ, രാജ്യത്തിന് പുറത്തുള്ള വാഹനങ്ങളുടെ ഉടമകൾ താഴെപ്പറയുന്നവ പാലിക്കണം:

(1). ഈ നിയമങ്ങളും നടപടിക്രമങ്ങളും നിലവില്‍ വരുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുള്ള വാഹനങ്ങൾ ഈ അറിയിപ്പ് തീയതി മുതൽ (90) ദിവസത്തിനുള്ളിൽ വാഹനങ്ങള്‍ തിരികെ എത്തിക്കുക. ഇല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് വാഹനം വിദേശത്ത് തുടരുന്നതിന് ഉടമ ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് പെർമിറ്റ് നേടണം.

(2) പെർമിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ്, രാജ്യം വിടാൻ അനുവദിച്ച വാഹനം തിരികെ എത്തിക്കണം. കൂടുതൽ കാലാവധിക്ക് പെർമിറ്റ്പുതുക്കാവുന്നതുമാണ്.

Read Also -  യൂസഫലിയുടെ അതിഥിയായി തലൈവർ; റോള്‍സ് റോയ്സില്‍ ഒപ്പമിരുത്തി യാത്ര, വീട്ടിലേക്ക് മാസ്സ് എന്‍ട്രി, വീഡിയോ വൈറല്‍


3. മേൽപ്പറഞ്ഞ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കുകയാണെങ്കില്‍, (90) ദിവസത്തിൽ കൂടാത്ത കാലയളവ് വരെ വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.

4.  ഈ നിയമം പുറപ്പെടുവിച്ച തീയതി മുതൽ, രാജ്യത്തിന് പുറത്തുള്ള വാഹനങ്ങൾക്ക് രാജ്യത്തിനകത്ത് സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ പാലിച്ച ശേഷമല്ലാതെ വാഹന രജിസ്ട്രേഷന്‍ പുതുക്കി നല്‍കില്ല. നിയമപരമായ കാലയളവിനുള്ളിൽ (അവസാനിച്ച തീയതിമുതൽ 30 ദിവസം) രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ, വാഹനത്തിന്‍റെ ഉടമ ലൈസൻസ് നമ്പര്‍ പ്ലേറ്റുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നൽകണം. 

പ്ലേറ്റുകൾ തിരികെ നൽകിയില്ലെങ്കില്‍ മുകളില്‍ പരാമർശിച്ച ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (95) പ്രകാരം നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതാണ്. (ഒരാഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും (3,000) ഖത്തർ റിയാലിൽ താഴെയും(10,000) റിയാലിൽ കൂടാതെയുമുള്ള പിഴയും, അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്നാണ് ഈ നിയമം വഴി ശിക്ഷ ലഭിക്കുന്നത്.

5. എല്ലാ മോട്ടോര്‍ വാഹനങ്ങൾക്കും ട്രാഫിക് ലംഘനങ്ങളുടെതുകയില്‍ 50% ഇളവ് (2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31) വരെ അനുവദിച്ചു. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ലംഘനങ്ങൾ ഈ ഇളവില്‍ ഉൾപ്പെടുന്നുണ്ട്. 


6. 2024 സെപ്റ്റംബർ 1 മുതൽ, ട്രാഫിക് നിയമ ലംഘകരെ രാജ്യത്തിന്‍റെ പോര്‍ട്ടുകള്‍ (കര/ വായു/ കടൽ) വഴി പിഴയും കുടിശ്ശികയും അടക്കാതെ രാജ്യം വിടാൻ അനുവദിക്കുന്നതല്ല.(മെട്രാഷ്2) ആപ്ലിക്കേഷൻ, ആഭ്യന്തര മന്ത്രാലയത്തിന്‍റെവെബ്‌സൈറ്റ്, ട്രാഫിക് വിഭാഗങ്ങൾ, ഏകീകൃത സേവനകേന്ദ്രങ്ങൾ എന്നീ മാര്‍ഗങ്ങളിലൂടെ പിഴ അടയ്ക്കാവുന്നതാണ്.

7. 2024 മെയ് 22 മുതൽ, ട്രാഫിക് നിയമം ആര്‍ട്ടിക്കിള്‍ (49) പ്രകാരം, 25 യാത്രക്കാരിൽ കൂടുതലുള്ള ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, എന്നിവ ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഡെലിവറി മോട്ടോർ സൈക്കിൾ റൈഡർമാർ എല്ലാ റോഡുകളിലും വലത് ലെയ്ന്‍ ഉപയോഗിക്കണം. ഇന്‍റര്‍സെക്ഷനുകള്‍ക്ക് കുറഞ്ഞത്(300 മീറ്റർ) മുമ്പായി ലെയ്ൻ മാറ്റം അനുവദിക്കുന്നതാണ്.

നിശ്ചിത ലെയ്ന്‍ പാലിച്ചില്ലെങ്കില്‍ നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!