
ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമത്താവളമായ അൽ ഉദൈദ് ആക്രമിക്കേണ്ടി വന്നതിൽ ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി അറിയിച്ചു. സംഭവത്തെ തുടർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി സംസാരിച്ച ഇറാൻ പ്രസിഡണ്ട് ഖത്തറിൽ ലക്ഷ്യം വെച്ചതിൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ഖത്തറും യുഎസും തമ്മിലുള്ളത് പതിറ്റാണ്ടുകളായുള്ള ബന്ധമാണെന്നും അത് മേഖലയുടെ സുരക്ഷക്ക് ഗുണം ചെയ്യുമെന്നും ഇറാനും ഖത്തറിന്റെ നയത്തിലേക്ക് വരണമെന്നും ഖത്തർ ആവശ്യപ്പെട്ടു. സംഘർഷമില്ലാത്ത സൗഹൃദ രാജ്യങ്ങളായി തുടരണമെന്നും ഗൾഫ് രാജ്യങ്ങൾ മേഖലയിൽ അതിന് നേതൃത്വം നൽകുമെന്നും ഖത്തർ പറഞ്ഞു.
ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്നും മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ ഖത്തർ സമയം വൈകിട്ട് ഏഴരയോടെയായിരുന്നു യു.എസ് സൈനിക തവളത്തിന് നേരെയുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ അംബാസ്സഡറെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിനും സെക്രട്ടറി ജനറലിനും ഖത്തർ കത്തയക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ