
ദോഹ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നവംബര്‍ 15 മുതല്‍ നിരോധിക്കും. ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്കേജിങ്, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 2022 നവംബര്‍ 15 മുതല്‍ ഇത് നടപ്പിലാകും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള ബാഗുകള്‍, ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. അനുവദനീയമായ നിലവാരം പുലര്‍ത്തുന്നവ ആവണം ഇവ.
പലതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ ഇത് പുനരുപയോഗിക്കാന്‍ പറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന ചിഹ്നം പതിക്കണം. 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ഫ്‌ലേക്ക് അല്ലെങ്കില്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍. 40-60 മൈക്രോണിന് ഇടയില്‍ കനമുള്ള പ്ലാസ്റ്റിക് ഫ്‌ലേക്ക്, ഫാബ്രിക് എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ബാഗുകള്‍ പലതവണ ഉപയോഗിക്കാവുന്നതാണ്.
ഖത്തറിലെ മാര്‍ക്കറ്റുകളില്‍ പരിശോധന; പഴകിയ മത്സ്യവും മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു
ദോഹ: ഖത്തറിലെ രണ്ടിടങ്ങളിലായി മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യവും ഉപയോഗ യോഗ്യമല്ലാത്ത മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു. 1155 കിലോഗ്രാം മത്സ്യവും 270 കിലോഗ്രാം മാംസവുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനകളില്‍ പറയുന്നു.
ഉമ്മുസലാലിലെ സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ആയിരത്തിലധികം കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഉമ്മുസലാല്‍ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആകെ 1,155 കിലോഗ്രാം മത്സ്യം പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം ട്വീറ്റ് ചെയ്‍തു. അടുത്തിടെ മാത്രം 2,07,704 കിലോഗ്രാം മത്സ്യം അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഖത്തര്‍ അമീറിന് സൗദി ഭരണാധികാരിയുടെ സന്ദേശം
അതേസമയം അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ ഇവിടുത്തെ തെരുവ് കച്ചവടക്കാരുടെ കൈയില്‍ നിന്നാണ് ഉപയോഗ യോഗ്യമല്ലാത്ത മാംസം കണ്ടെടുത്തത്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ആകെ 270 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ