സമ്മാനത്തുക 18,000 റി​യാൽ, ഖത്തറിൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വു​മാ​യി ക​താ​റ

Published : Apr 06, 2025, 04:43 PM IST
സമ്മാനത്തുക 18,000 റി​യാൽ, ഖത്തറിൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വു​മാ​യി ക​താ​റ

Synopsis

സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം, അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ൽ വേളയിൽ പകർത്തുന്ന ചിത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി അ​യ​ക്കേ​ണ്ട​ത്

ദോഹ: ഖത്തറിലെ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുകയും, പരമ്പരാഗത സമുദ്ര ഗാനകലയായ അൽ നഹ്മയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഫെസ്റ്റിവലും അവാർഡ് ദാന ചടങ്ങും ഏപ്രിൽ 13 മുതൽ 15 വരെ കതാറയിൽ നടക്കും. ന​ഹം അ​ൽ ഖ​ലീ​ജ് എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ട​ൽ പാ​ട്ട് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാ​വു​ന്ന ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോട്ടോഗ്രഫി മത്സരത്തിലൂടെ ഖത്തറി പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. 

അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ൽ വേളയിൽ പകർത്തുന്ന ചിത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി അ​യ​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 20ന് ​മു​മ്പാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. 18,000 റി​യാ​ലാണ് ആകെ സമ്മാനത്തുക. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 8,000 റി​യാ​ലും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 6,000 റി​യാ​ലും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 4,000 റി​യാ​ലു​മാ​ണ് സ​മ്മാ​നം. ഓ​രോ മ​ത്സ​രാ​ർ​ഥി​ക്കും പ​ര​മാ​വ​ധി 10 ഫോ​ട്ടോ​ക​ൾ വ​രെ സ​മ​ർ​പ്പി​ക്കാം. എ​ല്ലാ ഫോ​ട്ടോ​ക​ളും ക​താ​റ ബീ​ച്ചി​ൽ ന​ട​ക്കു​ന്ന അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ലി​ൽ പ​ക​ർ​ത്തി​യ​വ ആ​യി​രി​ക്ക​ണം. 

കൃ​ത്രി​മ​ത്വ​ങ്ങ​ൾ വ​രു​ത്താ​ത്ത മി​ക​ച്ച ​ക്വാ​ളി​റ്റി​യു​ള്ള ചി​ത്ര​ങ്ങ​ളാണ് അയക്കേണ്ടത്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മ​റ്റു സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചോ എ​ടു​ത്ത ഫോ​ട്ടോ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. JPEG/JPG ഫോർമാറ്റിൽ ഉള്ളവയും ഏറ്റവും ചെറിയ വശം കുറഞ്ഞത് 3000 പിക്സലുകൾ ആയിരിക്കുകയും വേണം. കുറഞ്ഞത് 300 dpi പ്രിന്റ് റെസല്യൂഷൻ ഉണ്ടായിരിക്കണം. ചിത്രങ്ങൾ We Transfer വഴി pc@qpc.qa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സത്തിലേക്കാണ് അ​യ​ക്കേണ്ടത്. മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.katara.net ൽ ലഭ്യമാണ്.

read more: പൊരിഞ്ഞ അടി, അറബ് സഹോദരങ്ങളെ നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി