സൗദിയിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലും

Published : Jul 31, 2022, 10:04 PM ISTUpdated : Jul 31, 2022, 11:54 PM IST
സൗദിയിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലും

Synopsis

വൈകുന്നേരത്തോടെ ശക്തമായ പൊടിക്കാറ്റും വീശിയിരുന്നു. തുടര്‍ന്ന് തലസ്ഥാന നഗരിയിലെ എല്ലാ ഭാഗത്തും മഴ ലഭിച്ചു. ദമാം, ഉനൈസ, ബുറൈദ, ശഖ്‌റാ, ഉശൈഖിര്‍, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചു.

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലും. ഇടിമിന്നലും കാറ്റും അകമ്പടിയായാണ് മഴ. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴ. അരുവികളിലും മലയോരപ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

വൈകുന്നേര സമയമായതിനാല്‍  റോഡുകളില്‍ മഴയും കാറ്റും കാരണം സാമാന്യം ഗതാഗതക്കുരുക്കുണ്ട്. ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സും എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മഴ പെയ്ത്താരംഭിച്ചത്. ശക്തമായ പൊടിക്കാറ്റിന്റെ അകമ്പടിയിലാണ് മഴയെത്തിയത്.

തലസ്ഥാന നഗരിയുടെ എല്ലാഭാഗത്തും നല്ല മഴ ലഭിച്ചു. ദമ്മാം, ഉനൈസ, ബുറൈദ, ശഖ്റ, ഉശൈഖിര്‍, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലെല്ലാം മഴയുണ്ട്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം പ്രവിശ്യയില്‍ ഇന്ന് മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു.

യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

സൗദി അറേബ്യയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

റിയാദ്: ഇടിമിന്നലേറ്റ് സൗദി അറേബ്യയിൽ യുവതി മരിച്ചു. തെക്ക് പടിഞ്ഞാറൻ സൗദിയിലെ  ജിസാൻ പ്രദേശത്തെ അയ്ദാബീ പ്രവിശ്യയിലായിരുന്നു സംഭവം. സഹോദരിക്ക് പരിക്കേറ്റു. 27 വയസ്സുള്ള മകൾ മരിച്ചെന്നും 22 വയസുള്ള മറ്റൊരു മകൾക്ക് പരിക്കേറ്റെന്നും ഇരുവരുടേയും പിതാവ് മുഹമ്മദുൽ ഗസ്‌വാനി പറഞ്ഞു. 

ശക്തമായ മഴയും കാറ്റുമുണ്ടായ സമയത്ത് ഇവർ വീട്ടിലായിരുന്നുവെന്നും തുടർന്നുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്നും പിതാവ് പറയുന്നു. ഇരുവരേയും ഉടനെ അയ്ദാബി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ ആശുപത്രിയിൽ എത്തുന്നതിനെ മുമ്പേ മരിച്ചു.

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം

യുഎഇയില്‍ ചിലയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തേക്ക് കൂടി മഴയ്ക്ക് സാധ്യത

അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയും പ്രളയവും മൂലമുണ്ടായ ദുരിതങ്ങളില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ മുക്തമായി വരുന്നതേയുള്ളൂ. ഏഴ് പേരാണ് പ്രളയത്തില്‍ മരണപ്പെട്ടത്. നിരവധി റോഡുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മഴമേഘങ്ങള്‍ കിഴക്ക് നിന്ന് ചില ഉള്‍പ്രദേശങ്ങളിലേക്കും തെക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ (ഓഗസ്റ്റ് 1) മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ